israel strikes iran targets syria
പശ്ചിമേഷ്യയില്‍ ചിരവൈരികളായ ഇറാനും ഇസ്രായേലും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍. ഇറാന്റെ ആയുധപുരകളും രഹസ്യാന്വേഷണ കേന്ദ്രവും ഇസ്രായേല്‍ സൈന്യം ബോംബിട്ടു തകര്‍ത്തു. ഇറാന്‍ ശക്തമായ തിരിച്ചടിക്ക് ഒരുങ്ങുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ പശ്ചിമേഷ്യ വീണ്ടും കുരുതിക്കളമാകുമോ എന്ന ആശങ്കയുണ്ട്.